(www.panoornews.in) അബദ്ധത്തിൽ കല്യാണ വീട്ടിലെ പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പൻ പായസ ചെമ്പിൽ വീണത്. വിവാഹ സത്കാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസത്തിനായി വെള്ളം തിളപ്പിക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
A man who accidentally fell into a copper pot at a wedding party and was burned has died while undergoing treatment












































.jpeg)